യുഎഇയിലെ ഏഴ് എമിറേറ്റ്കളെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈൻ വരുന്നു
യുഎഇയിലെ ഏഴ് എമിറേറ്റുകളെയും സൗദിയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിക്ക് യുഎഇ തുടക്കം കുറിക്കും.
ഇത്തിഹാദ് റെയിൽവേ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുക. 1200 കിലോമീറ്റർ ആയിരിക്കും റെയിൽവേ പാതയുടെ നീളം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇരുന്നൂറ്റി നാൽപത് ബോഗികൾ ഉൾക്കൊള്ളുന്ന 7 ട്രെയിനുകൾ ആയിരിക്കും സർവീസ് നടത്തുക.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ആയിരിക്കും ട്രെയിനുകൾക്ക് ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജിസിസി രാജ്യങ്ങളെ മുഴുവനും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ഭാഗമായി ആയിരിക്കും ഇത്തിഹാദ് റെയിൽവേയും പ്രവർത്തിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa