സൗദിയിൽ കൊറോണ ബാധിച്ച് സുഖം പ്രാപിച്ച ഒരാൾക്ക് ഒരു സാഹചര്യത്തിൽ മാത്രം രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രാലയം
ജിദ്ദ: കൊറോണ ബാധിച്ച് സുഖം പ്രാപിച്ച ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ട സാഹചര്യത്തെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗം ബാധിക്കുകയും എന്നാൽ രോഗം ബാധിച്ച വിവരം അപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്തവർക്കാണ് രണ്ടു ഡോസ് വാക്സിൻ നിർബന്ധമാകുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
കൊറോണ വന്നു സുഖം പ്രാപിച്ച് ഒരാൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതുകൊണ്ട് യാതൊരു ദോഷവും ഇല്ലെന്നും മറിച്ച് അയാളുടെ പ്രതിരോധശേഷി വർദ്ധിക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രാലയം ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
രോഗം ബാധിച്ച വിവരം അപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യപ്പെടുകയും പിന്നീട് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്താൽ അയാൾ ഫുൾ ഇമ്യുണ് ആകും.
രോഗം വന്നു സുഖം പ്രാപിച്ച ഒരാൾക്ക് ആറു മാസം വരെയാണ് ഇമ്മ്യൂൺ കാലാവധി എന്ന് അപ്ലിക്കേഷനിൽ നോക്കിയാൽ പരിശോധിക്കാൻ സാധിക്കും.
സൗദിയിൽ കൊറോണ ബാധിച്ച് സുഖം പ്രാപിച്ച ഒരാൾക്ക് ഒരു സാഹചര്യത്തിൽ മാത്രം രണ്ട് ഡോസ് വാക്സിൻ സ്വീകരിക്ക ൽ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രാലയം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa