ഫ്രൈഡേ ബിഗ് ബാഷ് മൂന്നാം സീസൺ കിരീടം തൗബ ഫൈറ്റേഴ്സിന്
ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഹരമായി മാറിയ വെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന ഫ്രൈഡേ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസണിൽ തൗബ ഫൈറ്റേഴ്സ് ചാമ്പ്യന്മാരായി. ഷഫീക്ക് തരി ഫൈനലിലെ താരമായി.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ജിദ്ദ ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ് (ജെ ഐ സി സി) നെയാണ് തൗബ ഫൈറ്റേഴ്സ് പരാജയപ്പെടുത്തിയത്. 30 ബോളുകളിൽ 60 റൺസ് നേടിയ ഷഫീക്ക് തരി ആണ് ഫൈനലിലെ മാൻ ഓഫ് തി മാച്ച്.
ഷാനവാസ് സ്നേഹക്കൂട് നയിച്ച ജിദ്ദ ഇന്ത്യൻസ് മുന്നോട്ടു വച്ച 113 റൺസ് (12 ഓവേർസ്) വിജയ ലക്ഷ്യം പിന്തുടർന്ന ഷമീർ നയിച്ച തൗബ ഫൈറ്റേഴ്സ് പതിനൊന്നാമത്തെ ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു
മൈ ഓൺ , റൈസിംഗ് സ്റ്റാർ, ജിദ്ദ കൊമ്പൻസ് എന്നിവരായിരുന്നു ടൂർണമെന്റ്ലെ മറ്റു ടീമുകൾ. ഷരീഫിനെ ടൂർണമെന്റ് ലെ മികച്ച ബൗളറായും സിജോ കുമ്പഴയെ മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുക്കപ്പെട്ടു. സിജോ കുമ്പഴയെ തന്നെയാണ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തത്
നൗഷാദ് നൗബോയ് അധ്യക്ഷനായ സമ്മാനദാന ചടങ്ങിൽ ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഡോക്ടർ ഷഫീക്ക് ചാമ്പ്യന്മാർക്കു ട്രോഫി കൈമാറി. ഷഹീർഷാ (കെ ഈ എഫ്) റണ്ണേഴ്‌സ് അപ്പ് ട്രോഫി കൈമാറി. അജ്മൽ, മനാഫ് ജി കെ, അൻസാർ, ഷാനവാസ് സ്നേഹക്കൂട്, ഷിബു കുമ്പഴ, ജോസ്, അബ്ദുൽ മജീദ് എന്നിവർ സമ്മാന ദാന ചടങ്ങുകൾ നിയന്ത്രിച്ചു. ജോലി ആവശ്യാർത്ഥം സ്ഥലം മാറി പോകുന്ന ടൂർണമെന്റിലെ മികച്ച പ്ലയർ സഹലിന് മൊമെന്റോ നൽകി ആദരിച്ചു
ബിഗ് ബാഷ് കൺവീനർ സഫുവാൻ പെരിഞ്ചീരിമാട്ടിൽ നന്ദി പ്രകാശിപ്പിക്കുകയും മൂന്നു മാസമായി നടന്നു കൊണ്ടിരിരുന്ന സീസൺ ത്രീക്ക് തിരശ്ശീല ഇടുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa