Wednesday, November 27, 2024
Top StoriesWorld

വൻ തുകയുമായി രാജ്യം വിട്ടതാണെന്ന വാർത്തയോട് മുൻ അഫ്ഗാൻ പ്രസിഡൻ്റ് പ്രതികരിച്ചു

ദുബൈ: വൻ തുകയുമായി രക്ഷപ്പെട്ടതാണെന്ന മീഡിയകളിലെ പ്രചാരണത്തോട് മുൻ അഫ്ഗാൻ പ്രസിഡൻ്റ് അഷ്രഫ് ഗനി പ്രതികരിച്ചു.

താൻ വൻ തുകയുമായി രക്ഷപ്പെട്ടതാണെന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാാണെന്നാണു അഷ്രഫ് ഗനി പറഞ്ഞത്.

വൻ ഡോളർ ശേഖരവുമായി അഷ്രഫ് ഗനി രക്ഷപ്പെടുകയായിരുന്നുവെന്നും പണം മുഴുവൻ കൊണ്ട് പോകാൻ സാധിക്കാത്തതിനാൽ ബാക്കി തുക റൺ വേയിൽ ഉപേക്ഷിച്ചിരുന്നുവെന്നും വരെ വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ പ്രസ്തുത ആരോപണം നിഷേധിച്ച ഗനി താൻ ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായാണു രാജ്യം വിട്ടതെന്നും പറഞ്ഞു.

അഷ്രഫ് ഗനിക്ക് മാനുഷിക പരിഗണന കരുതി യു എ ഇ അഭയം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്