ഈ പതിവ് നിങ്ങൾക്കുണ്ടെങ്കിൽ ഒരു പക്ഷേ ബ്രയിൻ സ്ട്രോക്ക് വന്നേക്കാം; പരിഹാര മാർഗങ്ങളും അറിയാം
ബ്രയിൻ സ്ട്രോക്ക് വരാൻ സാധ്യതയുള്ള ചില പതിവ് ശീലങ്ങളെക്കുറിച്ച് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.
60 വയസ്സിനു താഴെ പ്രായാമുള്ളവർ ദിവസവും തുടർച്ചയായി 8 മണിക്കൂർ മറ്റു പ്രവർത്തനങ്ങളൊന്നുമില്ലാതെ ഇരിക്കുകയാണെങ്കിൽ അവർക്ക് ബ്രയിൻ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരേക്കാൾ ഏഴ് മടങ്ങാണ് ഇത്തരക്കാർക്ക് സ്ട്രോക്കിനുള്ള സാധ്യത.
തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ അടഞ്ഞ് പോകുംബോഴാണു സ്ട്രോക്ക് സംഭവിക്കുന്നത്. അത് പെട്ടെന്ന് ചികിത്സിച്ചില്ലെങ്കിൽ ഓക്സ്ജിജൻ്റെ അഭാവം മൂലം ആ ഭാഗത്തെ മസ്തിഷ്ക കോശങ്ങൾ നശിക്കാൻ കാരണമാകും.
അതേ സമയം ഹൃദയമിടിപ്പുയർത്താനും വിയർപ്പ് ഉയർത്താനും വ്യായാമം നല്ലതാണ്. ദിവസവും തുടർച്ചയായി 10 മിനുട്ടിൽ കുറയാത്ത സൈക്ളിംഗ്, നടത്തം എന്നിവ ശീലമാക്കണം.
അതോടൊപ്പം ആരോഗ്യപരമായ ഭക്ഷണ ശീലങ്ങളും പുക വലി ഒഴിവാക്കലും ബ്ളഡ് പ്രഷറും പ്രമേഹവും കണ്ടെത്തി ചികിത്സിക്കലും എല്ലാം ബ്രെയിൻ സ്ട്രോക്ക് സാധ്യത കുറക്കാൻ സഹായിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa