കെ എം ബഷീർ അവാർഡ് ജലീൽ കണ്ണമംഗലത്തിന്
കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർത്ഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം.ബഷീറിന്റെ സ്മരണാർത്ഥം മർകസ് അലുംനി എർപ്പെടുത്തിയ 2021 മീഡിയ അവാർഡിന് ട്വന്റിഫോർ സൗദി അറേബ്യ ന്യൂസ് റിപ്പോർട്ടറും കൺട്രി മാനേജറുമായ ജലീൽ കണ്ണമംഗലം അർഹനായി.
ഒരു ലക്ഷത്തിലധികം മർകസ് പൂർവവിദ്യാർത്ഥികളിൽ മീഡിയ രംഗത്തുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് ഈ വർഷത്തെ അവാർഡിന് ജലീലിനെ തെരഞ്ഞെടുത്തത്.
മീഡിയവൺ കോഡിനേറ്റിംഗ് എഡിറ്റർ രാജീവ് ശങ്കരൻ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, രിസാല വാരിക മാനേജിംഗ് എഡിറ്റർ എസ്.ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഓഗസ്റ്റ് 30 തിങ്കളാഴ്ച മർകസിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി അവാർഡ് സമ്മാനിക്കും.
പതിമൂന്ന് വർഷം ഏഷ്യാനെറ്റിൻ്റെ ഗൾഫ് റിപ്പോർട്ടറായിരുന്നു ജലീൽ. സിറാജ്,ദീപിക ദിനപത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ റിപ്പോട്ടിംഗാണ് ജലീലിനെ അവാർഡിനർഹനാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa