അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യൻ ഗവണ്മെൻ്റ് സെപ്റ്റംബർ 30 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു.
കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം 31 ആം തീയതി അവസാനിക്കാനിരിക്കെയാണ് വിലക്ക് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയതായി സർക്കാർ അറിയിച്ചത്.
അതേസമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇന്ത്യ ആദ്യമായി വിമാന യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa