അബ്ഹ എയർപോർട്ടിനു നേരെ ഡ്രോണാക്രമണം
അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധസേന തകർത്തു.
വായുവിൽ വെച്ച് തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ എയർപോർട്ട് പരിസരത്ത് പതിച്ചെങ്കിലും അപകടം ഒന്നും സംഭവിച്ചിട്ടില്ല.
അബഹ എയർപോർട്ട് ആക്രമിക്കാനുള്ള ഹൂത്തി ശ്രമം യുദ്ധക്കുറ്റമായി പരിഗണിക്കുമെന്ന് സഖ്യ സേനാ കമാണ്ടർ ഓർമ്മിപ്പിച്ചു.
അതേ സമയം എയർപോർട്ടിലെ പ്രവർത്തനങ്ങളും യാത്രകളുമെല്ലാം സാധാരണ നിലയിൽ നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അബ് ഹ എയർപോർട്ടിനു നേരെ ഇതിനു മുമ്പും ഹൂത്തികളുടെ ആക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ജിസാനും ഖമീസ് മുഷൈത്തുമടക്കം വിവിധ ലക്ഷ്യങ്ങളിലേക്ക് ഹൂത്തികൾ വ്യോമാക്രമണം നടത്തിയത് പ്രതിരോധ സേന നിഷ്ഫലമാക്കിയിരുന്നു.
സാധാരണക്കാരുടെ വാസ സ്ഥലങ്ങളെയും കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയുള്ള ഹൂത്തി ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa