സൗദിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്; ദുബൈയിലേക്ക് ബുക്കിംഗിനു ആഹ്വാനം ചെയ്ത് സൗദി എയർലൈൻസ്
ദുബൈ: സൗദി അറേബ്യ യാത്രാ വിലക്ക് നീക്കിയതോടെ സൗദിയിലേക്ക് ദുബൈയിൽ നിന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്.
ഈ മാാസം 11 ശനിയാഴ്ച മുതൽ എമിറേറ്റ്സ് സൗദിയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന് ഔദ്യോഗികാമായി അറിയിച്ച് കഴിഞ്ഞു.
ആഴ്ചയിൽ 24 വിമാന സർവീസുകളായിരിക്കും സൗദിയിലെ വിവിധ എയർപോർട്ടുകളിലേക്കാായി എമിറേറ്റ്സ് നടത്തുക. സാഹചര്യമനുസരിച്ച് സർവീസുകൾ വർദ്ധിപ്പിക്കും.
നേരത്തെ സൗദി എയർലൈൻസ് ജിദ്ദയിൽ നിന്നും റിയാാദിൽ നിന്നും ദുബൈയിലേക്കുള്ള ബുക്കിംഗ് നടത്താൻ ഒഫീഷ്യൽ പേജിലൂടെ യാത്രക്കാരോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
യു എ ഇയിൽ നിന്ന് വിമാന സർവീസ് വിലക്ക് നിങ്ങിയതോടെ നാട്ടിൽ നിന്നും നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികൾ ഇപ്പോൾ ദുബൈയിലേക്കും മറ്റും പറക്കാനൊരുങ്ങുകയാണ്.
നിലവിൽ മറ്റേത് രാജ്യത്തേക്കാളും കുറഞ്ഞ ചെലവിൽ 14 ദിവസം താമസിച്ച് സൗദിയിലെത്താൻ യു എ ഇ വഴി സാധിക്കുമെന്നതാണ് പ്രവാസികളെ ദുബൈയിലേക്ക് ആകർഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa