Saturday, November 23, 2024
HealthSaudi ArabiaTop Stories

50 വയസ്സിനു താഴെ പ്രായമുള്ളവർക്ക് വൻ കുടൽ കാൻസർ വർദ്ധിക്കുന്നു: ലക്ഷണവും കാരണവും വെളിപ്പെടുത്തി സൗദി ആരോഗ്യ വിദഗ്ധൻ

ജിദ്ദ: അടുത്തിടെ സൗദിയിൽ നടന്ന ഒരു പഠനം, രാജ്യത്ത് 50 വയസ്സിന് താഴെയുള്ള ആളുകളിൽ വൻകുടൽ കാൻസർ ബാധിക്കുന്നതിൽ  ഗണ്യമായ വർദ്ധനവ് നിരീക്ഷിച്ചു.  

ഈ രോഗത്തിൽ നിന്ന് വലിയ തോതിൽ മുക്തി നേടുന്നതിന് നേരത്തെയുള്ള പരിശോധനയുടെ ആവശ്യകത പഠനം  ശുപാർശ ചെയ്യുന്നു.

വൻ കുടൽ കാൻസർ വർദ്ധിക്കുന്നതിന്റെ ചില കാരണങ്ങൾ പഠനത്തിൽ ഭാഗമായിരുന്ന ഡോ: കൻ ആൻ വ്യക്തമാക്കി.

പൊണ്ണത്തടി, ഫാസ്റ്റ് ഫുഡ്‌, വ്യായാമക്കുറവ് എന്നിവയാണ് വൻ കുടൽ കാൻസറിന് പ്രധാനമായും കാരണമാകുന്നത്.

രോഗ നിർണ്ണയത്തിനുള്ള പരിശോധനകൾ വർദ്ധിച്ചത് കൂടുതൽ എണ്ണം രോഗികളെ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.

വൻ കുടലിനുള്ളിൽ ബാധിച്ച് പിന്നീട് കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തിൽ നാല് ഘട്ടങ്ങളിലൂടെയാണു കാൻസർ  കടന്ന് പോകുക. ആദ്യ ഘട്ടങ്ങളിലെ പരിശോധനകളും ചികിത്സയും രോഗമുക്തിക്ക് സഹായിക്കും.

വിസർജ്ജനത്തിലൂടെ രക്തം പുറത്തേക്ക് വരുന്നതും വിസർജ്ജന പ്രക്രിയക്ക് ഭംഗം വരുന്നതുമാണ് രോഗ ലക്ഷണങ്ങൾ, അതിനാൽ കടുത്ത മലബന്ധമോ വയറിളക്കമോ ഉണ്ടാകുമെന്നും ഡോ: കൻ ആൻ വിശദീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്