സൗദി വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത് ചർച്ച ചെയ്തു
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽ സഊദ് ശനിയാഴ്ച വൈകുന്നേരം ഇന്ത്യയിലെത്തി
മൂന്ന് ദിവസത്തെ സന്ദർശനത്തിൽ അഫ്ഗാൻ വിഷയമായിരിക്കും മുഖ്യ അജണ്ട എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഞായറാഴ്ച വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ രാജകുമാരൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ചർച്ച നടത്തും.
അഫ്ഗാൻ വിഷയങ്ങൾക്ക് പുറമെ ഇന്ത്യ സൗദി ഉഭയ കക്ഷി ബന്ധങ്ങളും ചർച്ചയാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇരു വിദേശകാര്യ മന്ത്രിമാരും ഇന്ന്ചർച്ച നടത്തിയതായി ഫോറിൻ അഫയേഴ്സ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു.
തിങ്കളാഴ്ച ഇന്ത്യയിൽ നിന്ന് രാജകുമാരൻ ന്യൂയോർക്കിലേക്ക് പറക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa