Saturday, November 23, 2024
IndiaSaudi ArabiaTop Stories

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡൽഹി:  അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ഒക്ടോബർ 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു.

കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയ യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം 30 ആം  തീയതി അവസാനിക്കാനിരിക്കെയാണ് വിലക്ക് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയതായി സർക്കാർ അറിയിച്ചത്.

അതേസമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.

നിലവിൽ സൗദി അറേബ്യ ഒഴികെയുള്ള മുഴുവൻ ജിസിസി രാജ്യങ്ങളുമായും മറ്റു 20 ലധികം രാജ്യങ്ങളുമായും ഇന്ത്യക്ക് എയർ ബബിൾ കരാർ ഉണ്ട്.

ഇന്ത്യ വിലക്ക് നീട്ടിയ സാഹചര്യത്തിൽ നിലവിൽ വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾ ഇന്ത്യ പുതുക്കിയേക്കും.

സമീപ ദിനങ്ങളിൽ സൗദി ഇന്ത്യക്കുള്ള വിലക്ക് പൂർണ്ണമായി നീക്കിയാലും എയർ ബബിൾ കരാർ നിലവിൽ വന്നാൽ മാത്രമേ സാധാരണ രീതിയിലുള്ള നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കൂ. അല്ലാത്ത പക്ഷം നിലവിൽ സൗദിയിൽ നിന്ന് വാക്സിനെടുത്തവരും ആരോഗ്യ പ്രവർത്തകരും മടങ്ങുന്നത് പോലെ ചാർട്ടേഡ് വിമാനങ്ങളിലോ എയർ ബബിൾ കരാർ ഉള്ള മറ്റു രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ആയോ മടങ്ങേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്