Monday, November 25, 2024
JeddahSaudi Arabia

നിബ്രാസ് അൽ സഹ സ്പെഷ്യലൈസ്ഡ് ഡെന്റൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ ജിദ്ദ ഷറഫിയയിൽ നിബ്രാസ് അൽ സഹ ഡെന്റൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. ഒക്ടോബർ 23 ശനിയാഴ്ച നടന്ന പരിപാടിയിൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് ജനറൽ മാനേജർ, മൻസൂർ അൽ മുതൈരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ ബോർഡ് അംഗം സയീദ് അൽ സുല്ലമി, വൈസ് പ്രസിഡന്റുമാരായ ഡോ. അഫ്സർ (ഓപ്പറേഷൻസ്), ജാബിർ വലിയകത്ത് (ഫിനാൻസ്), എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, ട്രഷറി ഡയറക്ടർ അബ്ദുള്ള അൽ ജിഫ്രി, സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടർ ഡാനിഷ് അഹമ്മദ് തുടങ്ങിയവർ പെങ്കെടുത്തു.

“മനുഷ്യന്റെ വിവിധ അവയവങ്ങൾ ഒന്നോ അല്ലെങ്കിൽ ഒരു ജോഡിയോ എന്ന നിലയിലാണ് സംവിധാനിച്ചിരിക്കുന്നത്. എന്നാൽ പല്ലുകൾ 32 ആണ്; അഥവാ 16 ജോഡികൾ. അതിനാൽ മറ്റ് അവയവങ്ങളെക്കാൾ 16 മടങ്ങ് കൂടുതൽ പരിചരണം ആവശ്യമാണ്. അത് കൊണ്ടാണ് എല്ലാ പ്രായത്തിലുമുള്ളവരുടെ ദന്ത പരിചരണത്തിനായി പ്രത്യേക സൗകര്യം വേണമെന്ന് ഞങ്ങൾക്ക് തോന്നിയത്. ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത്ത് അഹ്മദ് പറഞ്ഞു.

ഷറഫിയ സിത്തീൻ സ്ട്രീറ്റിന് കുറുകെയുള്ള മേൽപ്പാലത്തിന് സമീപം ആരംഭിച്ച സെന്ററിൽ ഓർത്തോഡോണ്ടിക്സ്, പെഡോഡോണ്ടിക്സ്, എൻഡോഡോണ്ടിക്സ്, പ്രോസ്തോഡോണ്ടിക്സ്, പീരിയോഡോണ്ടിക്സ്, ഓറൽ & മാക്സില്ലോഫേഷ്യൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലായി 8 ഓളം ഒ.പികൾ പ്രവർത്തിക്കും. പനോരമിക് എക്സ്-റേ അടക്കമുള്ള ആധുനിക പരിശോധനാ സംവിധാങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സ്‌പെഷ്യലിറ്റി ക്ലിനിക്കുകൾ സൗദി അറേബ്യയിലുടനീളം വ്യാപിപ്പിക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അബീർ ഗ്രൂപ്പെന്നും അതിന്റെ തുടക്കം ജിദ്ദയുടെ ഹൃദയഭാഗമായ ഷറഫിയയിൽ നിന്നായതിൽ സന്തോഷമുണ്ടെന്നും മേധാവികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്