ആശയ വിനിമയത്തിന്റെ അപര്യാപ്തത യുവതലമുറ വഴിതെറ്റാൻ കാരണമാവുന്നു:വി പി മുഹമ്മദ് അലി
ജിദ്ദ: മാതാപിതാക്കളുമായുള്ള ആശയ വിനിമയത്തിന്റെ അപര്യാപ്തത യുവതലമുറ വഴിതെറ്റാൻ കാരണമാവുന്നു എന്ന് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി പി മുഹമ്മദ് അലി പറഞ്ഞു. ലാലു മീഡിയ ലൈവ് ജിദ്ദയിലെ യുവ പ്രതിഭകൾക്ക് വേണ്ടി ‘യാത്ര മംഗളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച ആദരവ് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയിലേക്കും അപക്വമായ പ്രണയത്തിലേക്കും വഴുതി വീഴാനുള്ള സാഹചര്യങ്ങൾ കൂടിവരികയാണ് വീട്ടിൽ നടക്കേണ്ട സ്നേഹ സംവാദങ്ങളുടെ കുറവാണ് ഇതിന്റെ പ്രധാന കാരണം. അതിനാൽ രക്ഷിതാക്കൾ കൗമാരക്കാരായ കുട്ടികളോട് ജീവിത വഴികളെ കുറിച്ച് സംസാരിക്കാൻ എല്ലാ ദിവസവും സമയം കണ്ടെത്തെണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഉപരിപഠനാർത്ഥം ജിദ്ദയിൽ നാട്ടിലേക്ക് പോകുന്ന ഫാത്തിമ ശമൂല ഷറഫത്ത്, വെബ്‌സാൻ ഖാൻ, ഇലാൻ ഖാൻ എന്നിവർക്കാണ് ലാലു മീഡിയ ലൈവ് യാത്രയപ്പും ആദരവ് ചടങ്ങും സംഘടിപ്പിച്ചത്. ജിദ്ദ സാഫിറോ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസാഫിർ, ഇസ്മായിൽ മരിതേരി, കബീർ കൊണ്ടോട്ടി, ഹിഫ്‌സു റഹ്മാൻ, ഡോ ഇന്ദു, നസീർ വാവകുഞ്ഞു, ജുനൈസ് ബാബു, ഗഫൂർ ചാലിൽ, റാഫി ബീമാപള്ളി, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, സലിം നാണി, സലീന മുസാഫിർ, സക്കീന ഓമശേരി, ഷബ്‌ന മനോജ്, കുബ്ര ലത്തീഫ്, മനോജ് ഖാൻ എന്നിവർ സംസാരിച്ചു.
സോഫിയാ സുനിൽ, ബൈജു ദാസ്, റഹീം കാക്കൂർ, ഓമനകുട്ടൻ, ബഷീർ താമരശേരി, യൂസഫ് കരുളായി, ബഷീർ ഡോളർ,മുബാറക് ഗസൽ,മുത്തലിബ്
,മുബാറക് വാഴക്കാട്,ഫാത്തിമ നൂറ,
ഷബീർ കൊട്ടപ്പുറം എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു
സി എം അഹമ്മദ് ലാലു മീഡിയയെ സദസിന് പരിചയപ്പെടുത്തി. സംഘാടകരായ ഹസ്സൻ കൊണ്ടോട്ടി, മുസ്തഫ കുന്നുംപുറം, യൂസുഫ് കോട്ട എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa