4000 തൊഴിലാളികൾ ; 500 ഉപകരണങ്ങൾ: ഹറം ക്ലീനിംഗ് പ്രക്രിയകൾ ഇങ്ങനെ
മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിലെ പ്രതിദിന ക്ലീനിംഗ് പ്രക്രിയകളിൽ ഏർപ്പെടുന്നത് 4000 പുരുഷ- വനിതാ തൊഴിലാളികൾ.
ഒരു ദിവസം അണുവിമുക്തമാക്കലടക്കമുള്ള ശുചീകരണ പ്രക്രിയകൾ 10 തവണയായിട്ടാണ് നടക്കുന്നത്.
4000 തൊഴിലാളികളെ നിയന്ത്രിക്കാൻ 200 സൂപർവൈസർമാർ 24 മണിക്കൂറും പ്രവർത്തന നിരതരാണ്.
2.4 മില്യൺ ലിറ്റർ ഉന്നത നിലവാരമുള്ള ക്ലീനിങ് വസ്തുക്കൾ ഉപയോഗിച്ച് റബീഉൽ അവ്വലിൽ മാത്രം 300 തവണയാണ് മസ്ജിദുൽ ഹറാമിൽ ക്ലീനിംഗ് നടത്തിയത്.
500 ഓളം ഉപകരണങ്ങളും മെഷീനുകളും ഉപയോഗിച്ച് 25 മിനുട്ട് സമയമെടുത്താണ് തിരക്കുകൾക്കിടയിലും ശാസ്ത്രീയമായും തന്ത്രപരമായും ക്ലീനിംഗ് പ്രക്രിയകൾ പൂർത്തീകരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa