Saturday, November 23, 2024
GCCIndiaTop Stories

അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകിയേക്കും; കൂടുതൽ രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെടുമെന്ന് സൂചന

കൊറോണ വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൂടുതൽ രാജ്യങ്ങളുമായി എയർ ബബിൾ കരാറിൽ ഏർപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായും എയർലൈൻ കംബനികളുമായും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ നിരന്തരമായ ആവശ്യങ്ങളെത്തുടർന്നാണ്‌ കൂടുതൽ രാജ്യങ്ങളുമായി എയർ ബബിൾ കരാറിലേർപ്പെടുന്നതുമായി ബന്ധപ്പെട്ട്  ഇന്ത്യ കൂടുതൽ രാജ്യങ്ങളുമായി ചർച്ച നടത്തുന്നത്.

അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടാൻ സധ്യതയുണ്ടെന്നാണ് മണി കണ്ട്രോൾ ഒരു ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ 30 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുണ്ട്. ഈ മാസം 30 വരേയാണ് നിലവിൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്