Monday, September 30, 2024
GCCIndiaTop Stories

99 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇന്ത്യ ക്വാറൻ്റീൻ ഒഴിവാക്കി; ലിസ്റ്റിൽ 5 ജിസിസി രാജ്യങ്ങളും

അംഗീകൃത വാക്സിനുകൾ ഫുൾ ഡോസ് സ്വീകരിച്ച് കൊണ്ട് വരുന്ന 99 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇന്ത്യ ക്വാറൻ്റീൻ ഒഴിവാക്കി.

അതേ സമയം 72 മണിക്കൂർ മുംബുള്ള പിസിആർ നെഗറ്റീവ് റിസൽറ്റും എയർ സുവിധയിൽ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യലും ഈ 99 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമാകും.

ക്വാറൻ്റീൻ ഒഴിവാക്കിയ രാജ്യങ്ങളിൽ യു എസ്, യു കെ, ഫ്രാൻസ്, ജർമനി എന്നിവക്ക് പുറമെ യു എ ഇ, ഒമാൻ, ഖത്തർ, ബഹ്രൈൻ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്.

നോൺ ചാർട്ടേഡ് ഫ്ളൈറ്റുകൾ വഴിയുള്ള ടൂറിസ്റ്റുകളുടെ പ്രവേശനത്തിനു നവംബർ 14 മുതൽ അനുമതി നൽകിയതിനോടനുബന്ധിച്ചാണ് ഇപ്പോൾ 99 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ ക്വാറൻ്റീൻ ഒഴിവാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്