വാക്സിനെടുക്കാൻ വിസമ്മതിച്ച് സൗദിയിൽ സർക്കാർ ജീവനക്കാരൻ ജോലി രാജി വെച്ചു
തബൂക്ക്: കൊറോണ വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച് തബൂക്കിൽ ഒരു സർക്കാർ ജീവനക്കാരൻ ജോലി രാജി വെച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാതെ ജോലി സ്ഥലത്ത് പ്രവേശിക്കാൻ തുനിഞ്ഞ ഇയാളെ തടഞ്ഞതിനെത്തുടർന്ന് ഇയാൾ മാനേജർക്ക് രാജി സമർപ്പിക്കുകയായിരുന്നു.
മികച്ച പൊസിഷനിൽ കഴിഞ്ഞ 20 വർഷമായി ജോലി ചെയ്യുന്നയാളായിരുന്നു രാജി വെച്ച ഉദ്യോഗസ്ഥനെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇയാൾ രാജി വെക്കാതിരിക്കാൻ കൂടെയുള്ളവർ ആവും വിധം ശ്രമിച്ചിരുന്നു. പ്രത്യേക ലീവ് എടുത്ത് പോയി രാജിയെയും വാകിസ്നെടുക്കുന്നതിനെക്കുറിച്ചും പുനർ വിചിന്തനം ചെയ്യാൻ മാനേജരടക്കമുള്ളവർ ഇയാളോട് ആവശ്യപ്പെട്ടു.
എന്നാൽ എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് അയാൾ രാജി സമർപ്പിക്കുകയും രാജി സ്വീകരിക്കുകയും ചെയ്തു. നേരത്തെയുള്ള റിട്ടയർമെൻ്റ് വിഭാഗത്തിലാണു ഇയാളുടെ രാജി ഉൾപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa