Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ വാട്സാപ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

സൗദി അറേബ്യയിലെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. ഹാക്കർമാർ ഒരു ദോഷകരമായ ചിത്രം അയച്ച് പ്രോഗ്രാം ഡൗൺ ആക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായാണു മുന്നറിയിപ്പിലുള്ളത്.

എല്ലാ ഉപയോക്താക്കളും എത്രയും പെട്ടെന്ന് വാട്സാപ് അപ്ളിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്ന് സൗദി നാഷണൽ സൈബർ സെക്യൂരിറ്റി ഗൈഡൻസ് സെൻ്റർ ഓർമ്മപ്പെടുത്തി.

സൈബർ അറ്റാക്ക് നേരിടുന്നതിനായി വാട്സാപിൻ്റെ പുതിയ വേർഷൻ കംബനി പുറത്തിറക്കിയിട്ടുണ്ട്. വാട്സാപിൻ്റെ Android 2.21.22.7 വേർഷനു നേരെയുള്ള ഹാക്കർമാരുടെ അക്രമണം തടയുന്നതിനാണിത്.

സുരക്ഷാ ഭീഷണിയിൽ കമ്പ്യൂട്ടർ ഡാറ്റ, ആപ്ലിക്കേഷനുകൾ, നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ ഉപകരണങ്ങൾ എന്നിവയിലേക്കുള്ള അനധികൃത കടന്ന് കയറ്റവും ഉൾപ്പെടുന്നു. ഇത് അംഗീകാരമില്ലാതെ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിന് കാരണമാകും. എത്രയും പെട്ടെന്ന് വാട്സാപ് അപ്ഡേഷൻ നടത്തി സുരക്ഷിതരാകണമെന്ന് സെക്യൂരിറ്റി സെൻ്റർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്