Saturday, April 19, 2025
Jeddah

ഫോക്കസ് ജിദ്ദ ഡിവിഷൻ ലീഡർഷിപ്പ് ക്യാമ്പ്

ജിദ്ദ : ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു . ഷറഫിയ ഐ ഐ സി ജെ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജിദ്ദ സ്‌പീക്കർഴ്സ് ഫോറം ചെയർമാൻ അബൂബക്കർ എ റഹ്‌മാൻ നേത്രത്വം നൽകി.

ജീവിതത്തിൽ എല്ലാവരും ലീഡേഴ്‌സനെന്നും , ഒരു ലീഡറിന് വേണ്ട എല്ലാ കഴിവുകളും നാം സ്വയം ആർജിച്ചെടുത്തു ജീവിത്തിലെ പല മേഖലകളിലും ഉപയോഗപ്പെടുത്തി കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമാകുന്ന രീതിയിൽ നമ്മൾ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.

ഫോക്കസ് ജിദ്ദ ഡിവിഷൻ ഡയറക്ടർ ജൈസൽ അബ്ദുൾറഹ്മാൻ പരിപാടി നിയന്ത്രിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa