Saturday, September 21, 2024
Saudi ArabiaTop Stories

ജിസാനിലും നജ്രാനിലും ഹൂത്തി പ്രൊജക്റ്റൈലുകൾ പതിച്ചു

നജ്രാനിലെ ഒരു അതിർത്തി ഗ്രാമത്തിലും ജിസാനിലെ സാംതയിലെ ഒരു ഇൻഡസ്ട്രിയൽ വർക്ക് ഷോപ്പിലും യമനിൽ നിന്നുള്ള ഹൂത്തി പ്രൊജക്റ്റൈലുകൾ പതിച്ചതായി സഖ്യ സേന അറിയിച്ചു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേ സമയം നജ്രാനിലെ ആക്രമണത്തിൽ ഒരു സൗദി പൗരൻ്റെ കാറിനു കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.

സാധാരണക്കാരെ സംരക്ഷിക്കുന്നതിനു ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യ സേന പ്രഖ്യാപിച്ചു.
.
ഹൂത്തികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സഖ്യ സേന ശക്തമായ സൈനിക നീക്കങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 243 ഹൂത്തികൾ കൊല്ലപ്പെടുകയും ഹൂത്തികളുടെ 20 സൈനിക വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്