തണുപ്പ് കാലത്ത് ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വ്യക്തമാക്കി സൗദി കൺസൾട്ടൻ്റ്
ജിദ്ദ: രാജ്യത്ത് ശൈത്യം ശക്തമായ ഈ സന്ദർഭത്തിൽ ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വ്യക്തമാക്കി സൗദി ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ:സ്വഫൂഖ് അൽ അൻസി.
അണു ബാധയെയും ബാക്ടീരിയയെയും അകറ്റി നിർത്തുന്നതിനായി എല്ലാവരും ശൈത്യ കാലത്ത് ഇഞ്ചി കഴിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
വയറിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും സ്തംഭനം ഒഴിവാക്കാനും ശരീരത്തിൻ്റെ ഈർപ്പം നില നിർത്താനും ഇഞ്ചി കഴിക്കുന്നത് സഹായിക്കും.
അതോടൊപ്പം കഫം പുറം തള്ളാനും ജലദോഷത്തിൻ്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം ലഭിക്കാനും ഇഞ്ചി ഉപകരിക്കും.
ഇഞ്ചി എപ്പോഴും കഴിക്കുക, അതിൽ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങൾക്കും ആവശ്യമായ ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നും ഡോ:സ്വഫൂഖ് ഓർമ്മിപ്പിക്കുന്നു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ശീത തരംഗം അനുഭവപ്പെടുന്നത് തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa