Saturday, September 21, 2024
Saudi ArabiaTop Stories

കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ പാലിക്കേണ്ട 7 പ്രതിരോധ മാർഗങ്ങൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം

കൊറോണയിൽ നിന്ന് സ്വയം രക്ഷപ്പെടാനും മറ്റുള്ളവർ രക്ഷപ്പെടാനും ഓരോരുത്തരും പാലിക്കേണ്ട 7 പ്രതിരോധ മുൻ കരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.

മാസ്ക്ക് ധരിക്കൽ, അകലം പാലിക്കൽ, അണുവിമുക്തമാക്കൽ, ഹസ്തദാനം ചെയ്യാതിരിക്കൽ, വായു സഞ്ചാരം ഉറപ്പാക്കൽ, ഒരുമിച്ച് കൂടൽ നിയന്ത്രിക്കൽ, വാക്സിൻ സ്വീകരിക്കൽ എന്നിവയാണ് 7 മുൻകരുതലുകൾ.

സൗദിയിൽ പുതുതായി 5928 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 4981 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 45,012 ആക്റ്റീവ് കേസുകളാണുള്ളത്.

492 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. പുതുതായി 2 കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 57.28 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്