ജിദ്ദയിലെ 34 ചേരിപ്രദേശങ്ങൾ പൂർണ്ണമായും നീക്കം ചെയ്യും
ജിദ്ദയിൽ 64 ചേരിപ്രദേശങ്ങളാണുള്ളതെന്നും അതിൽ 34 എണ്ണവും പൂർണ്ണമായും നീക്കം ചെയ്യുമെന്നും ജിദ്ദ മേയർ സ്വാലിഹ് തുർക്കി അറിയിച്ചു.
പ്രവേശിക്കാൻ പ്രയാസമുള്ളതും ഉപേക്ഷിക്കപ്പെട്ട വീടുകളുള്ളതുമായ ഏരിയകളായിരിക്കും പൊളിക്കപ്പെടുന്നതിനു പ്രാമുഖ്യം നൽകപ്പെടുക.അല്ലാത്ത രീതിയിലുള്ള ചേരികൾ നീക്കം ചെയ്യുകയില്ല.
പൂർണ്ണമായും നീക്കം ചെയ്യാത്ത ചേരിപ്രദേശങ്ങൾക്ക് പ്രത്യേക രൂപഘടനയും അതോടൊപ്പം സ്വദേശികൾ താമസിക്കുന്നയിടവും കൂടിയായിരിക്കും.
മറ്റു വീടുകൾ ഇല്ലാത്ത സൗദി പൗരന്മാർക്ക് അത്തരം വീടുകളുടെ ഉടമസ്ഥാവകാശം നൽകുന്നതിനും പദ്ധതിയുണ്ട് എന്നും തുർക്കി അറിയിച്ചു.
അതേ സമയം വിശുദ്ധ റമളാനിൽ ചേരിപ്രദേശങ്ങൾ പൊളിക്കുന്ന പ്രവൃത്തികൾ നിർത്തി വെക്കുകയും റമളാനിനു ശേഷം അവ പുനരാരംഭിക്കുകയും ചെയ്യുമെന്നും മുനുസിപാലിറ്റി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa