Monday, November 25, 2024
Jeddah

ജന്മദിനത്തിന് കൈ കുഞ്ഞിനെ ചേർത്തു പിടിച്ച് പ്രവാസി ഗായിക ഫർസാന യാസിർ പാടിയ പാട്ട് പ്രവാസ സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു……….

ജിദ്ധയിലെ പ്രശസ്ത ഗായിക ഫർസാന യാസർ ദമ്പതികളുടെ പുത്രൻ ഐറിഷ് അമാനിയുടെ നാലാം ജന്മദിനം ജിദ്ദയിലെ സാമൂഹിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ 2/02/ 2022 ന് ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു .
ജെ എൻ എച്ച് മാനേജിംഗ് ഡയറക്ടർ വിപി മുഹമ്മദലി സാഹിബിന്റെ സാന്നിധ്യത്തിൽ യാസർ ഫർസാന .അഷ്റഫ് ഹസീന .ജുനൈസ്. ജബിൻ . ഷിഫാന യും കുടുംബാംഗങ്ങളും ചേർന്ന് കേക്ക് മുറിച്ച് കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
തുടർന്ന് നടന്ന കലാപരിപാടിക്ക് പുണർതം ചെയർമാൻ ഉണ്ണീൻ പിലാക്കൽ നേതൃത്വം നൽകി.
അബ്ദുൽമജീദ് നഹ സാഹിബ്. മുജീബ് പാക്കട . ഇബ്രാഹിം ഇരിങ്ങല്ലൂർ,ഷാജഹാൻ ഗൂഡല്ലൂർ . അശ്റഫ് ചുക്കൻ.ഇശൽ കലാവേദി ചെയർമാൻ ബഷീർ തിരൂർ, കെ സി അബ്ദുറഹ്മാൻ ,ഷിബു തിരുവനന്തപുരം, മാധ്യമം ജിദ്ധ റിപ്പോർട്ടർ
സാദിഖലി തുവ്വൂർ. ഇഎൻടി ന്യൂസ് ജിദ്ദ റിപ്പോർട്ടർ ബാദുഷ മാഷ് , താഹിർ ആമയൂർ .ഗഫൂർ ചാലിൽ,റഹീം പൂച്ചിപ്പ,ഉമ്മർ മങ്കട എന്നിവർ ആശംസകൾ അർപ്പിച്ചു.
സി എം അഹമ്മദ് ആക്കോടും, ഹസ്സൻ കുണ്ടോട്ടിയും അവതാരകരായിരുന്നു.
ജിദ്ധയിലെപ്രശസ്ത ഗായകരായ റഹീം കാക്കൂര് . പ്രശസ്ത പിന്നണിഗായിക മുംതാസ് അബ്ദുറഹ്മാൻ , ഹസ്സൻ ആനക്കയം ,മുഹമ്മദ് കുട്ടി അരിമ്പ്ര . മൻസൂർ നിലമ്പൂര് ,നസീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു .
റിഹാബ് സർജാസ് . അനീന താഹിർ എന്നീ കുട്ടികൾ അവതരിപ്പിച്ച ഡാൻസ് സദസിന് കൗതുകമായി.
ലാലുമീഡിയ മാനേജിങ് ഡയറക്ടർ മുസ്തഫ കുന്നുംപുറത്തിന്റെ സംവിധാനത്തിൽ ഹസ്സൻ ആനക്കയം ശബ്ദം നൽകിയ പ്രൊഫൈൽ വീഡിയോ ഏവരെയും ആകർഷിച്ചു.
2011 ൽ ഒരു ടി വി പ്രോഗ്രാമിലൂടെ ലാലു സൗണ്ട്സ് ജിദ്ധക്ക് പരിചയപ്പെടുത്തിയ ഫർസാന യാസറിന്റെ ഗാനത്തോട് കൂടെയാണ് പരിപാടിക്ക് തിരശ്ശീല വീണത് ! പുണർതം കോഡിനേറ്റർ യൂസഫ് കോട്ട പരിപാടിക്ക് നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്