Friday, November 22, 2024
GCCIndiaTop Stories

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡൽഹി:  അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു.

ഇത്തവണ യാത്രാ വിലക്കിനു സമയ പരിധി നിശ്ചയിച്ചിട്ടില്ല. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ എന്നാണ്‌ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.

അതേസമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.

അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതിനു കഴിഞ്ഞ ഡിസംബർ പകുതി മുതൽ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോണിന്റെ  പശ്ചാത്തലത്തിൽ തീരുമാനം മാറ്റുകയും ഫെബ്രുവരി 28 വരെ വിലക്ക് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ 2020 മാർച്ചിലായിരുന്നു ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് എർപ്പെടുത്തിയത്.

അതേ സമയം മുഴുവൻ ജിസിസി രാജ്യങ്ങളുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസം പകരുന്നു.

ഒമിക്രോൺ പശ്ചാത്തലത്തിൽ ഇന്ത്യ വീണ്ടും വിലക്ക് നീട്ടിയ സാഹചര്യത്തിൽ നിലവിൽ വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾ ഇന്ത്യ പുതുക്കിയേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്