Saturday, September 21, 2024
IndiaTop Stories

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിന് ശ്രമം

ബംഗളുരു വിമാനത്താവളം വഴി സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തകർത്തു.

അരക്കിലോ മയക്ക് മരുന്ന് ഒരു ക്ലോക്കിനുള്ളിൽ ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താനായിരുന്നു ശ്രമം.

സൗദിയിലേക്ക് കൊറിയർ ആയി അയക്കുകയായിരുന്ന ക്ലോക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു മയക്ക് മരുന്ന് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മയക്ക് മരുന്ന് അയച്ചയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്