Friday, November 22, 2024
GCCIndiaTop Stories

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ നീക്കുന്നു

ന്യൂഡൽഹി:  അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ നീക്കുന്നു.

ഈ മാസം – മാർച്ച് – 27 മുതൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ നീക്കുമെന്നാണു അറിയിപ്പ്.

രണ്ട് വർഷം നീണ്ട ഷെഡ്യൂൾഡ് വിമാനങ്ങൾക്കുള്ള വിലക്കാണു ഇന്ത്യ ഈ മാസാവസാനം നീക്കുന്നത്.

നേരത്തെ,അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതിനു കഴിഞ്ഞ ഡിസംബർ പകുതി മുതൽ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോണിന്റെ  പശ്ചാത്തലത്തിൽ തീരുമാനം മാറ്റുകയായിരുന്നു.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ 2020 മാർച്ചിലായിരുന്നു ഇന്ത്യ അന്താരാഷ്ട്ര ഷെഡ്യൂൾഡ് യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് എർപ്പെടുത്തിയത്.

വിലക്ക് നീക്കം ചെയ്യുന്നതോടെ വിമാന സർവീസുകളുടെയും ഡെസ്റ്റിനേഷനുകളുടെയും എണ്ണം കൂടുകയും ഗൾഫ് യാത്രാ നിരക്കിൽ ഗണ്യമായ കുറവ്‌ വരികയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്