Saturday, September 21, 2024
IndiaQatarSports

ഖത്തർ ലോകക്കപ്പിന്റെ ഒഫീഷ്യൽ സ്പോൺസർ ബൈജൂസ്

ദോഹ: പ്രമുഖ മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഓൺലൈൻ പഠന ശൃംഖല ‘ബൈജൂസ്‌’ ഖത്തർ 2022 ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോൺസറാകും.

ഇന്ത്യയിൽനിന്ന്‌ ആദ്യമായാണ് ഒരു കമ്പനിക്ക് ലോകക്കപ്പ് സ്പോൺസർഷിപ്പിനു അവസരം ലഭിക്കുന്നത്.

ലോകകപ്പിന്റെ സ്‌പോൺസറാകുന്ന ആദ്യ എജ്യു ടെക്‌ കമ്പനിയെന്ന പ്രസിദ്ധിയും ഇനി ബൈജൂസിനു സ്വന്തമാകും.

ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കം സ്‌പോൺസർ ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന്‌ ബൈജൂസ് സിഇഒയായ ബൈജു രവീന്ദ്രൻ പറഞ്ഞു.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഔദ്യോഗിക സ്‌പോൺസറും ബൈജൂസ് ആണ്‌.

കണ്ണൂരിലെ അഴീക്കോട്‌ വൻകുളത്തുവയൽ ആണ് ബൈജു  രവീന്ദ്രന്റെ ജന്മസ്ഥലം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്