ഗാർഹിക തൊഴിലാളികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ പിസിആർ ടെസ്റ്റ് ആവശ്യമുണ്ടോ? സിവിൽ ഏവിയേഷൻ പ്രതികരിച്ചു
കൊറോണക്കെതിരെയുള്ള വാക്‌സിൻ സ്വീകരിക്കാതെ ഒരു ഗാർഹിക തൊഴിലാളിക്ക് സൗദിയിലേക്ക് വരാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മറുപടി നൽകി.
രാജ്യത്തേക്ക് വരുന്ന ഒരാൾക്കും “PCR” ആവശ്യമില്ലെന്നും സ്വാഭാവികമായും ഗാർഹിക തൊഴിലാളികൾക്കും പിസിആർ ടെസ്റ്റ് ഇല്ലാതെ രാജ്യത്തേക്ക് വരാൻ കഴിയുമെന്നും അതോറിറ്റി സൂചിപ്പിച്ചു,
നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് പ്രവേശിക്കാൻ ഒരു വ്യക്തിക്ക് മുഖീം രെജിസ്റ്റ്രേഷൻ പ്രിന്റ് മാത്രമേ ആവശ്യമുള്ളൂ.
തവക്കൽനായോ, സ്വിഹതിയോ, ഇമ്യൂൺ സ്റ്റാറ്റസോ, ക്വാറന്റീനോ ഒന്നും ഇപ്പോൾ സൗദിയിലേക്ക് പ്രവേശിക്കാൻ ആവശ്യമില്ല. ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം വാക്സിൻ സർട്ടിഫിക്കറ്റ് പോലും ആവശ്യമില്ല.
മുഖീം രെജിസ്റ്റ്രേഷനിൽ ആണെങ്കിൽ ഇപ്പോൾ വാക്സിൻ സ്വികരിക്കാത്തവർക്കും ക്വാറന്റീൻ വിവരങ്ങൾ നൽകാതെത്തന്നെ പൂരിപ്പിക്കാൻ സാധിക്കുന്ന നിലക്ക് അപ്ഡേഷൻ ചെയ്ത് കഴിഞ്ഞു.
സൗദിയിൽ നിന്ന് നാട്ടിലേക്ക് വരുന്ന വാക്സിനെടുത്തവർക്കും പിസിആർ ആവശ്യമില്ല. ഇവർ എയർ സുവിധ പൂരിപ്പിച്ചാൽ മതി. അതേ സമയം വാക്സിനെടുക്കാത്ത അഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ പിസിആർ സർട്ടിഫിക്കറ്റ് വേണമെന്നാണ് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa