Saturday, September 21, 2024
Jeddah

വിഷൻ 2030 ന്റെ ഭാഗമായുള്ള ബിസിനസ് നിക്ഷേപ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക : ഫോക്കസ് ജിദ്ദ സെമിനാർ

ജിദ്ദ : ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ ‘മിസ/ സാജിയ അറിയേണ്ടതും ചെയ്യേണ്ടതും’ എന്ന വിഷയത്തിൽ ബിസിനസ് സെമിനാർ സംഘടിപ്പിച്ചു.

ജിദ്ദ സീസൺസ് റെസ്റ്റോറന്റിൽ നടന്ന സെമിനാർ സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിൽ 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള സാമ്പത്തിക വിദഗ്ധനും അൽ ബറക യുണൈറ്റഡ് ഫൈനാൻഷ്യൽ സർവീസ് കമ്പനിയുടെ കൺസൾട്ടന്റ് ജമാൽ ഇസ്മായിൽ വിഷയാവതരണം നടത്തി.

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി വിവിധ ബിസിനസ് മേഖലകളിൽ നിന്നുള്ള 120 ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. വിഷൻ 2030 ന്റെ ഭാഗമായി സൗദി അറേബ്യയയിൽ ബിസിനസ്-തൊഴിൽ മേഖലകളിൽ നിരവധി പോസിറ്റീവ് മാറ്റങ്ങൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്. അതിലൂടെ സൗദിയിൽ ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപ ലൈസൻസ് എടുക്കാനുള്ള അവസരം ഒരുക്കുകയും അതിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുള്ള ഈ സാഹചര്യത്തിൽ, ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തി ചെറുതും വലുതുമായ ബിസിനസുകൾ എല്ലാം മിസ കമ്പനി ആയി രെജിസ്റ്റർ ചെയ്തു നിയമപരമായി ഉത്തരവാദിത്തോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

നിയമപരമായി കൂടുതൽ അധികാരത്തോടെ ബിസിനസ് ചെയ്യാനുള്ള ഈ സുവർണാവസരം സൗദി അറേബ്യ നൽകിയത് കൊണ്ട് തന്നെ നിയമങ്ങൾക്ക് വിധേയമായി ബിസിനസ് നില നിർത്തി കൊണ്ട് പോകേണ്ടതുണ്ട്. സൗദി ഗവണ്മെന്റ് പ്രവാസി നിക്ഷേപകരിൽ അർപ്പിച്ചുള്ള വിശ്വാസത്തിന് ഗവണ്മെന്റ് അനുശാസിച്ച മാർഗ രേഖയിലൂടെയും പ്രവർത്തനങ്ങളിലൂടെയും ബിസിനസ് തുടർന്നും കൊണ്ടുപോകേണ്ടതുണ്ട് , അതായത് കൃത്യവും വ്യക്തവുമായ ബുക്ക് കീപ്പിംഗ് ആൻഡ് അക്കൗണ്ടിംഗ്, വാറ്റ് , മറ്റു നികുതികൾ മുതലായവയെല്ലാം കൃത്യ സമയത്തു കൊടുത്ത് നിയമത്തിനു വിധേയമായിക്കൊണ്ട് എല്ലാ രേഖകളും സൂക്ഷിച്ച് ബിസിനസ് നടത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ബാലൻസ് ഷീറ്റിൽ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ , തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ , ഗോസി , ഭാവിയിൽ പിഴ ലഭിക്കാതിരിക്കാനുള്ള മാർഗ നിർദേശങ്ങൾ ,വാറ്റിൽ ഭാവിയിൽ വരാൻ പോകുന്ന മാറ്റങ്ങൾ , വിവിധ തരം കമ്പനികളുമായി ബന്ധപ്പെട്ട സകാത് നടപടി ക്രമങ്ങൾ , തുടങ്ങിയ വിഷയങ്ങളിൽ വിശദമായി അദ്ദേഹം സംസാരിച്ചു.

ജിദ്ദ ചേമ്പർ ഓഫ് കോമേഴ്‌സ് മുൻ വൈസ് ചെയർമാൻ മാസിൻ എം ബാറ്റർജി മുഖ്യാതിഥിയായിരുന്നു. സൗദിയിൽ വിഷൻ 2030 ന്റെ ഭാഗമായി വളരെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് , അതുകൊണ്ട് തന്നെ വലിയൊരു നിക്ഷേപ അവസരണമാണ് പ്രവാസി സമൂഹത്തിനു കൈവന്നിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു.

ഇപ്പോൾ സൗദിയിൽ ഇന്റർനാഷണൽ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ്‌സ് പ്രകാരം ആണ് അക്കൗണ്ടിങ്ങും ഓഡിറ്റിംഗും ചെയ്തു വരുന്നത്. കൃത്യവും വ്യക്തവുമായ രേഖകൾ സൂക്ഷിക്കുക, , അക്കൗണ്ട്സ് കൂടുതൽ കാര്യക്ഷമമായി ചെയ്യുക , ബുക്ക്സ് ഓഫ് അക്കൗണ്ട്സ് നല്ല രീതിയിൽ നില നിർത്തിക്കൊണ്ടുപോകുക , സകാത് , വാറ്റ് , മറ്റ് നികുതികൾ എന്നിവ സമയത്ത് തന്നെ അടച്ചു വിവിധ തരം പിഴ ഒഴിവാക്കുക തുടങ്ങിയ വളരെ സുപ്രധാന നിയമ വശങ്ങൾ സിന്ധി ആൻഡ് ബാറ്റർജീ ഓഡിറ്റിംഗ് കമ്പനിയുടെ പാർട്ണർ കൂടി ആയ അദ്ദേഹം ഓർമപ്പെടുത്തി.

തുടർന്ന് നടന്ന ചോദ്യോത്തര സെഷനിൽ ജമാൽ ഇസ്‌മയിൽ സദസ്സിനു മറുപടി നൽകി . ഫോക്കസ് സൗദി റീജിയൻ സി ഇ ഓ ജരീർ വേങ്ങര സംസാരിച്ചു . ജിദ്ദ ഡിവിഷൻ ഓപ്പറേഷൻ മാനേജർ ഷമീം വെള്ളാടത്ത് സ്വഗതവും ഫിനാൻസ് മാനേജർ അബ്ദുൽ റഷാദ് കരുമാര നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q