Thursday, December 5, 2024
HealthTop Stories

റമളാൻ ഭക്ഷണം ആരോഗ്യപ്രദമാക്കാൻ  പാലിക്കേണ്ട 6 മുൻ കരുതലുകൾ ഓർമ്മപ്പെടുത്തി സൗദി റെഡ് ക്രസന്റ്

റമളാൻ ആരോഗ്യപ്രദമാക്കാൻ ഭക്ഷണങ്ങൾ തയ്യാറാക്കുംബോൾ പാലിക്കേണ്ട ചില മുൻ കരുതലുകൾ സൗദി റെഡ് ക്രസന്റ് അതോറിറ്റി ഓർമ്മപ്പെടുത്തുന്നു.

സാധ്യമെങ്കിൽ പാചകത്തിന് എയർ ഫ്രയർ ഉപയോഗിക്കാനും വെള്ള പൊടികൾക്ക് പകരം ബ്രൗൺ ഫ്ലോർ ഉപയോഗിക്കാനും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ബ്രൌൺ ഫ്ലോർ ഫൈബറിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

അത് പോലെ മധുര പലഹാരങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കുക, മധുരം മിതമായ അളവിൽ മാത്രം ചേർക്കുക.

ഉപ്പും മസാലയും എല്ലാ അർഥത്തിലും വളരെ കുറച്ച് മാത്രം ഉപയോഗിക്കുക.

പാചകത്തിന് ഒലീവ് ഓയിൽ പോലുള്ള ആരോഗ്യപ്രദമായ ഓയിലുകൾ ഉപയോഗിക്കുക.

ഇവക്കെല്ലാം പുറമേ, പച്ചക്കറി, പയർ സൂപ്പ് പോലുള്ള കൊഴുപ്പ് രഹിത സൂപ്പുകൾ തയ്യാറാക്കാൻ ശ്രദ്ധിക്കണമെന്നും റെഡ് ക്രസന്റ്  കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്