ഇന്ത്യയിലെ ചില എണ്ണക്കംബനികൾ സൗദിയിൽ നിനുള്ള എണ്ണയെ ആശ്രയിക്കുന്നത് കുറക്കുമെന്ന് റിപ്പോർട്ട്
ചില ഇന്ത്യൻ എണ്ണക്കമ്പനികൾ സൗദിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കുമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ ക്രൂഡ് ഓയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതാണ് എണ്ണക്കംബനികളെ സൗദിയെ ആശ്രയിക്കുന്നത് കുറക്കാൻ പ്രേരിപ്പിക്കുന്നത്.
സൗദി അറേബ്യയുടെ ഔദ്യോഗിക വിൽപന വില (ഒഎസ്‌പി) ഏഷ്യയിൽ റെക്കോർഡ് ഉയരത്തിലേക്ക് ഉയർത്തിയതിനെത്തുടർന്ന് മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് ഇന്ത്യൻ റിഫൈനർമാർ സൗദി എണ്ണ സാധാരണയേക്കാൾ കുറഞ്ഞ അളവിൽ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് രണ്ട് വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമാണ് ഇന്ത്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa