ഫോക്കസ് ജിദ്ദ ഡിവിഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ജിദ്ദ : ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു . ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ഇഫ്താർ മീറ്റിൽ ജിദ്ദയിലെ വിവധ സംഘടനാ പ്രതിനിധികളും മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും , സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ നഷ്ടത്തിലാകുന്നു എന്ന ഖുർആൻ വചനത്തെ ആസ്പദമാക്കി ഫോക്കസ് സോഷ്യൽ വെൽഫെയർ വിങ് മാനേജർ ഷഫീഖ് പട്ടാമ്പി ക്ലാസ് എടുത്തു.
എത്ര കാലം ജീവിച്ചു എന്നതിനപ്പുറം, ജീവിച്ച കാലത്തോളം സമൂഹത്തോടും സഹജീവികളോടുമുള്ള സാമൂഹിക പ്രതിബദ്ധത നിലനിർത്തി ജീവിതത്തെ അടയാളപ്പെടുത്തണമെന്നും, അതിനു വേണ്ടി ഫോക്കസ് പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഉണർത്തി .
ഡിവിഷണൽ ഡയറക്ടർ ജൈസൽ അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു. ഷക്കീൽ ബാബു , ജരീർ വേങ്ങര , ഷമീം വെള്ളാടത്ത് , അബ്ദുൽ ജലീൽ സി. എച്ച്, അബ്ദുൽ റഷാദ് കരുമാറ ,അലി അനീസ് , അബ്ദുൽ ജലീൽ പി , അമാനുള്ള , നൗഷാദ് കാളികാവ് , ഷംസീർ , ഉമർ സി എം , മുസ്തഫ ആലുങ്ങൽ തുടങ്ങിയവർ ഇഫ്‌താറിന് നേതൃത്വം നൽകി .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa