ജിദ്ദ എയർപോർട്ടിലെ എമർജൻസി വാതിൽ തുറന്നു; യാത്രക്കാരല്ലാത്തവർക്ക് വിലക്ക്
ജിദ്ദ: കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ ടെർമിനലിൽ യാത്രക്കാരുടെ വൻ തിരക്ക്.
തിരക്ക് വർദ്ധിച്ചതോടെ തീർഥാടകരുടെ ആഗമന നിർഗമനങ്ങൾക്കയി എയർപോർട്ട് അധികൃതർ എമർജൻസി വാതിൽ തുറന്നു.
അതേ സമയം തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരല്ലാത്തവർക്ക് എയർപോർട്ടിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
നോർതേൺ ടെർമിനലിലെ ഗേറ്റ് നമ്പർ 3 നിർഗമനങ്ങൾക്കയി തുറന്നിട്ടുണ്ട്.
യാത്രയുടെ 12 മണിക്കൂർ മുമ്പ് തീർഥാടകരെ എയർപോർട്ടിലെത്തിക്കുന്ന ഉംറ കംബനികൾ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa