മലയാളം മിഷനു പുറമേ ജോലി ചെയ്യുന്ന സ്ഥാപനവും ദുർഗാദാസിനെ പുറത്താക്കി
ദോഹ: വിദ്വേഷ പ്രസംഗം നടത്തിയതിലൂടെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന് മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്ററായിരുന്ന ദുർഗാദാസ് ശിശുപാലനനെ ഖത്തറിലെ ജോലി ചെയ്യുന്ന സ്ഥാപനവും പുറത്താക്കി.
ദുർഗാദാസിനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ദോഹയിലെ നാരാങ് പ്രൊജക്ട്‌സ് എന്ന കമ്പനിയാണു അറിയിച്ചത്.
പ്രസ്തുത കംബനിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്നു ദുർഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി നിരവധി പേർ കമ്പനിക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് ദുർഗാദാസിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയതായി പരാതിക്ക് മറുപടിയായി കമ്പനി അധികൃതര്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.
ദുർഗാദാസിനനെ നേരത്തെ വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്റർ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.
ഗൾഫിൽ വ്യാപക മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഗൾഫിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികൾക്ക് ലൈംഗികസേവക്കാണെന്നുമായിരുന്നു ദുർഗാദാസ് പ്രസംഗിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa