Thursday, November 14, 2024
Saudi ArabiaTop Stories

ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ദേഷ്യപ്പെടലും വഴക്കുമെല്ലാം ഉണ്ടാകാനുള്ള കാരണം വ്യക്തമാക്കി ഖാലിദ് നിമർ

ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കുടുംബ ജീവിതത്തിനിടക്ക് പലപ്പോഴും തർക്കങ്ങളും വഴക്കുകളും എല്ലാം  ഉണ്ടായേക്കാം.

ഇത്തരം സന്ദർഭങ്ങളിൽ പലരും മറു കക്ഷിയെ വഴക്കിന്റെ കാരണമായി പഴിചാരുകയാണു പതിവുള്ളത്.

എന്നാൽ ഇത്തരത്തിൽ വഴക്കുകൾ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത സൗദി കൺസൾട്ടന്റ് ഡോ:ഖാലിദ് അൽ നിമർ.

ശാരീരികമായ ഘടനയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് ഉണ്ടാകാവുന്ന, നീയന്ത്രിക്കാൻ കഴിയാത്ത, രോഗാവസ്ഥകളാണ് ഇത്തരം വഴക്കുകൾക്ക് കാരണം എന്നാണ്‌ ഡോ: ഖാലിദ് പറയുന്നത്.

അനിയന്ത്രിത പ്രമേഹം ,അനിയന്ത്രിത സമ്മർദ്ദം എന്നിവയെല്ലാം ഇത്തരം രോഗങ്ങൾക്ക് ഉദാഹരണമാണ്.

ഒരു പക്ഷേ ഇങ്ങനെ വഴക്ക് കൂടുന്ന പങ്കാളികളികളിൽ രണ്ട് പേർക്കും, അല്ലെങ്കിൽ ഒരാൾക്ക് മാത്രവും ഇത്തരം രോഗങ്ങൾ ഉണ്ടായേക്കും എന്നും ഡോ:ഖാലിദ് സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്