ചരിത്ര വിധിയുമായി സുപ്രീം കോടതി; രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാൻ നിർദ്ദേശം
രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട് (IPC124A) ചരിത്ര വിധിയുമായി സുപ്രീം കോടതി.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കുറ്റങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത എല്ലാ കേസുകളും അപ്പീലുകളും നടപടികളും നിർത്തിവയ്ക്കണം, പുനഃ പരിശോധന പൂർത്തിയാകും വരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുത് എന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണം.
നിലവിൽ രാജ്യദ്രോഹക്കേസുകളിൽ ജയിലിലുള്ളവർ ജാമ്യം ലഭിക്കാനായി കോടതികളെ സമീപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സെക്ഷൻ 124 എ യുടെ കാഠിന്യം നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും രാജ്യം കൊളോണിയൽ നിയമത്തിന് കീഴിലായിരുന്ന കാലത്തെ ഉദ്ദേശിച്ചുള്ളതാണെന്നും കേന്ദ്ര സർക്കാർ സമ്മതിക്കുന്നുവെന്നത് വ്യക്തമാണെന്നും അതിനാൽ കേന്ദ്രം ഇത് പുനഃപരിശോധിക്കണമെന്നും കോടതി വിധിന്യായത്തിൽ സൂചിപ്പിച്ചു.
ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ വി രമണ , ജസ്റ്റിസുമാരായ സൂര്യകാന്ത് , ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്.
കേന്ദ്രം നല്കിയ കണക്ക് പ്രകാരം നിലവിൽ 13,000 പേരാണ് രാജ്യദ്രോഹക്കേസുകളിൽ ജയിലിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa