ലുസിഡ് സൗദിയുമായി കരാറിൽ ഒപ്പിട്ടു
പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ലുസിഡ് സൗദിയിലെ ആദ്യ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനായുള്ള കരാറിൽ ഒപ്പിട്ടു.
കിംഗ് അബ്ദുല്ല എക്കോണമിക് സിറ്റിയിൽ സ്ഥാപിക്കുന്ന ഫക്ടറിയെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങളും ലുസിഡ് നൽകി.
പ്രതിവർഷം 1,55,000 കാറുകളുടെ പ്രാദേശിക ഉൽപാദന ശേഷിയിലൂടെ പുതിയ ഫാക്ടറി രാജ്യത്തിന് ആദ്യമായി ഇലക്ട്രിക് കാറുകൾക്കായുള്ള വ്യാവസായിക വികസനം ലഭ്യമാക്കുന്നു.
കമ്പനിയുടെ ആഗോള ഉൽപ്പാദന ശേഷി പ്രതിവർഷം 5,00,000 ഇലക്ട്രിക് കാറുകളായി വർദ്ധിപ്പിച്ചുകൊണ്ട്, സൗദിയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാന്റ് ഇലക്ട്രിക് ലുസിഡ് കാറുകളുടെ ആഗോള ആവശ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഇതിനായി അടുത്ത 15 വർഷത്തേക്ക് 3.4 ബില്യൺ ഡോളർ ലുസിഡിനു ഇൻസന്റീവ് ആയി നൽകും.
ലൂസിഡ് ഫാക്ടറി സ്ഥാപിക്കുന്നത് സൗദിയിലേക്ക് വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കും എന്നാണ് വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa