സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച 73 പേർ പിടിയിൽ
റിയാദ്: രാജ്യത്തേക്ക് വിവിധ പ്രവിശ്യകളിൽ കൂടി മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച 73 പേർ സൗദി അതിർത്തി സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി.
ജിസാൻ, നജ്രാൻ, അസീർ, തബൂക്ക് പ്രവിശ്യകൾ വഴി 682 കിലോ ഹഷീഷ്, 62 കിലോ ഖാത്ത്, 2 ലക്ഷത്തോളം അംഫെറ്റാമിൻ ഗുളികകൾ എന്നിവ കടത്താനുള്ള ശ്രമമാണ് ബോർഡർ സേന പരാജയപ്പെടുത്തിയത്.
സൗദി, എത്യോപ്യൻ, യമനി, പാകിസ്താനി, സുഡാനി, എറിട്രിയൻ വംശജരാണ് പിടിക്കപ്പെട്ടത്.
പിടിക്കപ്പെട്ട മയക്ക് മരുന്നുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa