Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ വനിതാ ഡ്രൈവർമാർക്കിടയിലെ അപകട നിരക്ക് 111% വർദ്ധിച്ചു

2021നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തെ വനിതാ ഡ്രൈവർമാർക്കിടയിലെ അപകട നിരക്ക് 111 ശതമാനം വർദ്ധിച്ചു.

ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറബിയ ചാനൽ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

അതേ സമയം അപകട നിരക്ക് ഇത്രയും കൂടാനുളള കാരണവും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി അൽ അറബിയ സൂചിപ്പിക്കുന്നു.

സമീപ കാലത്തായി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയ വനിതകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചത് സ്വാഭാവികമായും അപകട നിരക്കും കൂടാൻ ഇടയാക്കിയിട്ടുണ്ട്.

2022 ലെ ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽ മാത്രം 90,000 വനിതകൾക്കാണു സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് നൽകിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്