അപൂർവ്വ രക്തം നൽകാനായി നാല് മലയാളികൾ സൗദിയിലേക്ക് പറന്നു
കരിപ്പൂർ: കേരളത്തിൽനിന്ന് ജീവനോളം വിലയുള്ള കരുതലുമായി നാല് പേർ സൗദിയിലേക്കു വിമാനം കയറി.
ഒരു സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയുള്ള അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനായിരുന്നു ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂർ), മുഹമ്മദ് റഫീഖ് (ഗുരുവായൂർ) മുഹമ്മദ് ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് സൗദിയിലേക്ക് പുറപ്പെട്ടത്.
അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം ആണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്ക് ഡോക്ടർമാർ നിർദേശിച്ചത്.
പ്രസ്തുത ഗ്രുപ്പ് രക്തം കിട്ടാൻ വേണ്ടി കുട്ടിയുടെ ബന്ധുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു.
വിഷയം ശ്രദ്ധയിൽപെട്ട സൗദിയിലെ ബ്ലഡ് ഡോണേഴ്സ് കേരള ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബ്ലഡ് ഡോണേഴ്സ് കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഇവർ മറ്റ് ബിഡികെ അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള 4 പേരെ കണ്ടെത്തിയതും അവർ രക്തദാനത്തിനായി സൗദിയിലേക്ക് പറന്നതും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa