പണം വെളുപ്പിക്കൽ; സൗദിയിൽ സ്വദേശി വനിതക്കും വിദേശി ഭർത്താവിനും ശിക്ഷ വിധിച്ചു
പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ സൗദി വനിതക്കും വിദേശിയായ ഭർത്താവിനും ഇവരുടെ മറ്റൊരു പാർട്ണർക്കും ശിക്ഷ വിധിച്ചതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.
63 മില്യണിലധികം കള്ളപ്പണം വെളുപ്പിച്ച പ്രതികൾക്ക് പണം കണ്ട് കെട്ടലടക്കം ആകെ 113 മില്യൺ റിയാൽ ആണ് പിഴ ചുമത്തിയത്.
പ്രതികൾക്ക് 12 വർഷം തടവും സൗദി വനിതക്ക് തടവ് കഴിഞ്ഞ ശേഷം യാത്രാ വിലക്കും വിദേശിക്ക് നാടുകടത്തലും ശിക്ഷ വിധിച്ചിട്ടുണ്ട്.
10,000 റിയാൽ പ്രതിമാസം ഈടാക്കിയായിരുന്നു പ്രതികൾ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ട് നിന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa