Saturday, September 21, 2024
JeddahKerala

കൊട്ടുക്കര പി പി എം എച് എസ് സ്കൂളിന് കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ ആദരം

കൊണ്ടോട്ടി: പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിനെ കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രധാന അധ്യാപകരും വിദ്യാർത്ഥികളും കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ പ്രവർത്തകരും പങ്കെടുത്തു.

തുടർച്ചയായി സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു തലത്തിൽ മികച്ച നിലവാരം പുലർത്തിയതാണ്‌ പി പി എം എച് എസ് കൊട്ടുക്കരയെ കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

ചടങ്ങിൽ അബ്ദുൽ മജീദ് (പ്രിൻസിപ്പാൾ),പി കെ സുനിൽ കുമാർ (ഹെഡ് മാസ്റ്റർ), പി അവറാൻ കുട്ടി (ഹെഡ് മാസ്റ്റർ) വി പി സിദീഖ് (സ്റ്റാഫ് സെക്രട്ടറി), കബീർ വട്ടപറമ്പൻ എന്നിവർ പുരസ്കാര സമർപ്പണത്തെ തുടർന്ന് സംസാരിച്ചു. കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ സഹായവും പ്രചോദനവുമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു

മഠത്തിൽ അബൂബക്കർ, കെ പി ബാബു, റഷീദ് ചുള്ളിയൻ, റഫീഖ് മാങ്കായി, കരീം എക്കാപറമ്പ്, അഷ്‌റഫ് പാറക്കൽ, വീരാൻ ബാപ്പു പാണാളി, പി സി അബു, ഹമീദ് കരിമ്പിലാക്കൽ എന്നവർ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്