കൊണ്ടോട്ടി സെന്റർ ജിദ്ദ സൗദി ദേശീയ ദിനം ആഘോഷിച്ചു
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ 92 മത് സൗദി ദേശീയ ദിനം ആഘോഷിച്ചു. ജിദ്ദ മത്താര്‍ ഖദീമിലെ ഖാലിദിയ പാർക്കിൽ നടന്ന പരിപാടിയിൽ കൊണ്ടോട്ടി സെന്ററിന്റെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. ദേശീയ ദിനാഘോഷത്തിന് വർണ്ണപ്പകിട്ട് നൽകാൻ എല്ലാവരും പച്ച തൊപ്പിയും വെള്ള ഷർട്ടും 92 മത് ദേശിയ ദിന ശീർഷകമായ ‘ഇത് നമ്മുടെ വീടാണ്’ എന്ന സന്ദേശം അടങ്ങിയ ഷാളും അണിഞ്ഞാണ് പരിപാടിക്ക് എത്തിയത്
സൗദി ദേശീയ ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. മധുര പലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചും ദേശ ഭക്തി ഗാനങ്ങൾ ആലപിച്ചും പരിപാടി ആസ്വാദകരമാക്കി
സലിം മധുവായി, കബീർ കൊണ്ടോട്ടി, എ ടി ബാവ തങ്ങൾ കുഞ്ഞു കടവണ്ടി, ഹസ്സൻ കൊണ്ടോട്ടി, ഇർഷാദ് കളത്തിങ്ങൽ, കബീർ തുറക്കൽ, റഫീഖ്, ജംഷി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa