ഒരു ദിവസം 15 കപ്പിലധികം സൗദി കോഫി കഴിക്കരുതെന്ന് നിർദ്ദേശം
ജിദ്ദ: മുതിർന്നവർക്കുള്ള സൗദി കാപ്പിയുടെ പ്രതിദിന ഉപഭോഗം 15 കപ്പിൽ കൂടരുതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഊന്നിപ്പറഞ്ഞു.
അതോറിറ്റിയിലെ ദേശീയ പോഷകാഹാര സമിതിയുടെ ശാസ്ത്രീയ തെളിവുകളുടെ അവലോകനങ്ങൾ അനുസരിച്ചാണീ നിർദ്ദേശം.
ഒരു കപ്പ് സൗദി കാപ്പിയിൽ 26 മില്ലി കഫീൻ അടങ്ങിയിട്ടുണ്ടെന്നും കഫീനിന്റെ പ്രതിദിന ഉപഭോഗ നിരക്ക് 400 മില്ലിഗ്രാമിൽ കൂടാൻ പാടില്ലെന്നുമാണ് നിഗമനം.
കാപ്പിയും അതിന്റെ ഘടകങ്ങളായ ഏലം, ഗ്രാമ്പൂ, കുങ്കുമപ്പൂവ്, ഇഞ്ചി എന്നിവ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിലോ സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടോ ഉണ്ടാക്കിയ പാത്രത്തിലോ സൂക്ഷിക്കണമെന്ന് അതോറിറ്റിശുപാർശ ചെയ്തു. ഫംഗസുകളുടെ വളർച്ച ഒഴിവാക്കാൻ ഇത് ഉണങ്ങിയ സ്ഥലത്തോ ഫ്രീസറിലോ സൂക്ഷിക്കണം.
സൗദി കാപ്പിയുടെ സുരക്ഷ ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങൾ അതോറിറ്റി നൽകി. പാത്രം മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് അതിൽ പറയുന്നു, ഇത് കാപ്പി മലിനീകരണത്തിലേക്ക് നയിച്ചേക്കാം. കൂടാതെ പാത്രം വൃത്തിയായി സൂക്ഷിക്കണം.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രോഗികളോട് ഉയർന്ന കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്താനും പ്രതിദിനം കഫീനിന്റെ അളവ് (200 മില്ലിഗ്രാം) കവിയരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa