പുതിയ സൗദിവത്ക്കരണ തീരുമാനം 61 പ്രവർത്തനങ്ങളിൽ ബാധകമാകും; ഏപ്രിൽ 6 മുതൽ നടപ്പാക്കും
കഴിഞ്ഞ ദിവസം സൗദി ഹ്യൂമൻ റിസോഴ്സസ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി പ്രഖ്യാപിച്ച കൺസൾട്ടിംഗ് മേഖലയുടെ സൗദിവത്ക്കരണ തീരുമാനം 2023 ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ വരും.
കൺസൾട്ടിംഗ് മേഖലയിലും അനുബന്ധ പ്രൊഫഷനുകളിലും 35% ആണ് സൗദിവത്ക്കരണം നിലവിൽ വരിക.
ഏകദേശം 61 കൺസൾട്ടിംഗ് പ്രവർത്തനങ്ങളിൽ സൗദിവത്ക്കരണം ബാധകമാകും എന്നാണ് വ്യക്തമാകുന്നത്.
പ്രത്യേകിച്ച് computer consultancy activities, financial advisory activities, non-securities financial advisory activities, zakat and income tax advisory activities, labor advisory activities, management advisory services, Senior management, consulting activities in the field of sports, accounting consulting activities എന്നിവയെല്ലാം സൗദിവത്ക്കരണത്തിനു വിധേയമാകുന്നവയിൽ ഉൾപ്പെടുന്നു.
സ്ഥാപനങ്ങളുടെ നിതാഖാത്ത് സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ സൗദിവത്ക്കരണ തീരുമാനം നടപ്പിലാക്കും.
യോഗ്യരായ സൗദി യുവതീ യുവാക്കളുടെ ലഭ്യതക്കനുസരിച്ച് സൗദിവത്ക്കരണ നിരക്കിൽ ഇടക്കിടെ പുനരവലോകനങ്ങൾ നടക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa