പ്രമേഹം പെട്ടെന്നുണ്ടാകുന്ന അസുഖണോ ? പ്രധാന കാരണങ്ങൾ എന്തെല്ലാം? വിശദീകരണവുമായി സൗദി ആരോഗ്യവിദഗ്ധൻ
പ്രമേഹവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് സൗദി ഫിസിയോളജി പ്രൊഫസർ ഡോ: മുഹമ്മദ് അൽ അഹ്മദി വിശദീകരണം നൽകി.
പ്രമേഹം പെട്ടെന്ന് ഉണ്ടാകുന്നതോ എന്തെങ്കിലും ഷോക്ക് മൂലം സംഭവിക്കുന്നതോ അല്ല. മറിച്ച് ഒരാൾക്ക് പ്രമേഹം ബാധിക്കുന്നതിനു മുമ്പുള്ള കാലഘട്ടം 5 മുതൽ 10 വർഷം വരെ നീണ്ട് നിൽക്കുന്നുണ്ട്.
പൊണ്ണത്തടി, വൈകി എഴുന്നേൽക്കുക, അനാരോഗ്യകരമായ ഭക്ഷണം, ശാരീരിക വ്യായാമങ്ങളുടെ അഭാവം തുടങ്ങി നിരവധി ഘടകങ്ങൾ പ്രമേഹം ബാധിക്കുന്നതിനു കാരണമകാം.
ഹൃദയത്തിലും ധമനികളിലും പ്രമേഹത്തിന്റെ സ്വാധീനം കാരണം അതിന്റെ പ്രത്യാഘാതങ്ങൾ രക്തസമ്മർദ്ദത്തിന് കാരണമാകുമെന്ന് അൽ-അഹമദി മുന്നറിയിപ്പ് നൽകി.
പ്രമേഹം ശരീരത്തിലെ മിക്ക അവയവങ്ങളെയും നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അഹ്മദി, അതിന്റെ കാരണങ്ങളിൽ നിന്ന് മുക്തി നേടേണ്ടതിന്റെയും രോഗബാധയിലേക്ക് നയിക്കുന്ന ഘടകങ്ങളെ ചികിത്സിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa