പഠന മികവിന് മലബാർ അടുക്കളയുടെ ആദരവ്
ജിദ്ദ: മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ ജിദ്ദ നാഷണൽ ഹോസ്പിറ്റലുമായി ചേർന്ന് പഠന മികവിന് മലബാർ അടുക്കള കുടുംബത്തിലെ പത്താം തരം, പ്ലസ്ടു 2021-22 ബാച്ച് വിദ്യാർത്ഥികളെ മൊമന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ ദീർഘ കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ശ്രീ അബ്ദുൽ മജീദ് നഹക്കും ശംസുദ്ധീൻ എം സി ക്കും യാത്രയയപ്പ് നൽകി.
കാണികൾ വിധി കർത്തകളായ വ്യത്യസ്തമായ പായസ മത്സരവും സംഘടിപ്പിച്ചു.
അമ്പതോളം വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ പ്രതിനിധിയും മാനേജിങ് ഡയറക്ടറുമായ മുഷ്താഖ് , ഡോ ഇന്ദു ജിദ്ദയിലെ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
പ്രശസ്ത ഗായകരായ
ആലിയ, ചന്ദ്രു, റഹീം, ഡോ ഹാരിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികളുടെ ഒപ്പനയും
സിനിമാറ്റിക് ഡാൻസും സെമി ക്ലാസിക്കൽ ഡാൻസും സദസിന് ഹരം പകർന്നു.
പായസ മത്സരത്തിൽ ജെസ്സി ഇക്ബാൽ, ബെൻസീറാ, അർഷാന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നജീബ് വെഞ്ഞാറമ്മൂട്, ആയിഷ ശാമിസ് , സോഫിയ, ഹാദി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചാക്കോത് ദുബായിൽ നിന്നും ആശംസ സന്ദേശം നൽകി. ജിദ്ദ കോർഡിനേറ്റർ കുബ്ര ലത്തീഫ് സ്വാഗതവും ഫസ്ന സിറാജ് നന്ദിയും
ജുമി,
ലത്തീഫ് മൊഗ്രാൽ, സിറാജ്, മുത്തലിബ് എന്നിവർ ആശംസകൾ നേർന്നു
തുടർന്നും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മലബാർ അടുക്കള കോർഡിനേറ്റർ പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa