ഈത്താത്ത് ഡോട്ട്കോം കിരീടം അൽറായി വാട്ടർ എഫ്‌സിക്ക്
ജിദ്ദ: രുമാസക്കാലമായി വെള്ളിയാഴ്ചകളിൽ കാലിദ്ബിൻ വലീദ് റിയൽകേരള സ്റ്റേഡിയത്തിലെ കലാശ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അൽറായി വാട്ടർ എഫ്‌സി / റോയൽ ട്രാവൽസ് എഫ്‌സിയെ പരാജയപെടുത്തി വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്.
കളിയിലെ ആദ്യഗോൾ റോയൽ ട്രാവല്സിനുവേണ്ടി സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ ജിജോ ജോസഫ് നേടിക്കൊണ്ട് കാണികൾളെ ആവേശത്തിലാകിയെങ്കിലും വളരെ വെഴുകാതെത്തന്നെ അൽറായിവാട്ടർ എഫ്‌സി താരം ഇമാദിന്റെ സുന്ദരമായ ഗോളിലൂടെ സമനിലകണ്ടു. പിന്നീട് ഇരുടീമുകളും ഗോൾമുഖത്ത് ആക്രമണങ്ങൾ നടത്തികൊണ്ട് കാണികളെ മുൾമുനയിൽനിർത്തി ഗോളെന്നുറപ്പിച്ച പല സമയങ്ങളും ഇരുടീമില്നിന്നും ഉണ്ടായിരുന്നു… അവസാനമതാ അൽറായി വാട്ടർ എഫ്സിയുടെ താരം ഫക്രുവിന്റെ വക ടീമിന്റെ രണ്ടാംഗോൾ.
പിന്നീട് റോയൽ ട്രാവൽസ് എഫ്‌സി കെണിഞ്ഞു പരിശ്രമിചെങ്കിലും അൽറായി വാട്ടർഎഫ്‌സി പ്രതിരോധം വന്മതിലായി പിടിച്ചുകെട്ടി വിജയത്തിലേക്ക്, സ്‌കോർ അൽറായി വാട്ടർ എഫ്‌സി 2 റോയൽ ട്രാവൽസ് എഫ്‌സി 1.
അൽറായി വാട്ടർ എഫ്‌സിയുടെ ഇമാദിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു,
റോയൽ ട്രാവൽസ് എഫ്സിയുടെ സുധീഷാണ് ടൂർണമെന്റിലെ താരം.
കളിയിലെ താരങ്ത്തിന് കോക്റ്റില്‍സ്, ഏഷ്യൻടൈംസ്,ഫാൽകോ എന്നിവർ നൽകുന്ന സമ്മാനങ്ങൾ ചെറി മഞ്ചേരി,അക്കു പെരിന്തൽമണ്ണ, ഷമീം കൊട്ടുകര എന്നിവരും ടൂർണമെന്റിലെ താരത്തിന് ഹര്‍ബിമാർട്ട് നൽകുന്ന കാഷ് പ്രൈസ് ഹറബ് മാർട്ട് മാർക്കറ്റിങ് ഹെഡ് നാസിം സമ്മാനിച്ചു.
കളിക്കാരെ പരിചയപെടുവാനും തുടര്ന്ന് നടന്ന ചടങ്ങിൽ പങ്കെടുത്ത് ട്രോഫികൾ നൽകുവാനും ടൂർണമെന്റിന്റെ സ്‌പോൺസർമാർ ജിദ്ദയിലെ വിവിധ സഘടനപ്രതിനിധികൾ സമ്മന്തിച്ചു.
സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, നാസർ ശാന്തപുരം, ഹുസ്സൈൻ ചുള്ളിയോട്, ജലീൽ കണ്ണമംഗലം എന്നിവർ കളിക്കാരെ പരിചയപ്പെട്ടു സൈഫുദ്ദീൻ വാഴയിൽ അതിഥികളെ അനുഗമിച്ചു
ചാമ്പ്യൻമാർക്കുള്ള ട്രോഫി ഈത്താത്ത് ട്രാവൽസ് മാനേജിങ് പാർട്ണർ സുൽത്താൻഅസ്മരി, റഫീഖ് നെല്ലാകണ്ടി എന്നിവർ സമ്മാനിച്ചു.
റണ്ണേയ്സിനുള്ള ട്രോഫി സിഫ് ജനറൽ സെക്രട്ടറി നിസാംമമ്പാട് സമ്മാനിച്ചു.
കൊളക്കാടൻ ചെറിയാപ്പു, മുജീബ് റീഗൾ, ഹക്കീം പാറക്കൽ, സലീം മമ്പാട്,ഷാഫി ഗൂഡല്ലൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി ടൂർണമെന്റിലെ മറ്റ് ട്രോഫികളും സമ്മാനങ്ങളും സമ്മാനിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa